KeralaNewsIndia

ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ സഖ്യം

ടോക്കിയോ: ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്‍, ആസ്ട്രേലിയ സഖ്യം. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ ക്വാഡ് സഖ്യ സമ്മേളനത്തില്‍ ചൈനയുടെ കടന്നു കയറ്റങ്ങളും മുഖ്യ ചര്‍ച്ചയായി. അതിര്‍ത്തിയില്‍ സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

Read Also : ‘ശക്തവും ആധുനികവും സ്വയം പാര്യപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദനം അറിയിച്ച് അമിത് ഷാ

സമുദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് ഇന്ത്യ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പത്തേക്കാളേറെ ചൈനക്കെതിരായ സഹകരണം ഇപ്പോള്‍ ആവശ്യമുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷി ഹിഡെ സുഗ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്നെ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷി മിന്‍തൂസ് മൊട്ടേഗി തുടങ്ങിയവരും സംസാരിച്ചു.

മൂന്നു രാജ്യങ്ങളുടേയും പ്രതിനിധികളുമായി പോംപിയോ പ്രത്യേകം ചര്‍ച്ച നടത്തി. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം ലക്ഷ്യമിടുന്നത്. ഇതിനായി സ്വതന്ത്രവും സുതാര്യവുമായ പസഫിക് മുന്നേറ്റം (എഫ്ഒഐപിഎസ്) എന്ന പദ്ധതിക്ക് യോഗം രൂപം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button