ലഖ്നൗ : ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നില്‍ക്കേണ്ടതിന് പകരം പ്രതിപക്ഷ കക്ഷികള്‍ ഗൂഢാലോചനക്കാര്‍ക്കൊപ്പം നിന്ന് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ഇവർക്ക് ആർക്കും തന്നെ ആഗ്രഹമില്ല മറിച്ച് ഉത്തര്‍പ്രദേശില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തിതീര്‍ക്കനാണ് ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി ജാതി-മത-പ്രാദേശിക രാഷ്ട്രീയ കുതന്ത്രങ്ങളാണ് ഇവർ പയറ്റുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സമൂഹത്തെ ജാതി-മതം-പ്രദേശം എന്നിവയുടെ പേരില്‍ വിഘടിപ്പിക്കുന്നവര്‍ എന്നും അത് തന്നെ ചെയ്യും. അവര്‍ വികസനം കാണില്ല. അതിനാല്‍ പലതരം ഗൂഢാലോചനകള്‍മാത്രം നടത്തി അതിന്റെ ഫലം കൊയ്യാന്‍ കാത്തുനില്‍ക്കുമെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഒരു വ്യക്തിമരിച്ചാലതിന്റെ രാഷ്ട്രീയമാണ് ചിലര്‍ക്കാവശശ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Read Also : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
അതേസമയം അന്വേഷണ വിധേയമായി പെണ്‍കുട്ടിയുടെ മൊഴിയുടേയും കുടുംബത്തിന്റെ പരാതിയുടേയും അടിസ്ഥാനത്തില്‍ കേസ്സെടുക്കുന്നതില്‍ വീഴ്ച വരുത്തിയ വരെ പോലീസ് വകുപ്പില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
Post Your Comments