മസ്‌ക്കറ്റ് : ഒമാനിൽ ബുധനാഴ്ച്ച 817 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103,465ഉം, മരണസംഖ്യ ആയിരവും ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.. 24 മണിക്കൂറിനിടെ 54 പേര്‍ക്ക് മാത്രമാണ് സുഖം പ്രാപിച്ചത്, ഇതോടെ രോഗമുക്‌തരുടെ എണ്ണം 91329 ആയി ഉയർന്നു(88.2 ശതമാനം). 57 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 554 ആയി. ഇതില്‍ 211 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Also read : രാജ്യത്ത് ഷഹീന്‍ബാഗ് മോഡല്‍ സമരം ഇനി വേണ്ട : സുപ്രീംകോടതി
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം യുഎഇയിലും ഒരു ലക്ഷം കടന്നു. ചൊവ്വാഴ്ച്ച 1061 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആയിരം കടക്കുന്നത്. ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,794ഉം, മരണസംഖ്യ 435ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1146 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90,556 ആയി ഉയർന്നു. നിലവിൽ 9803പേരാണ് ചികിത്സയിലുള്ളത്. യുഎഇയിൽ ഇതുവരെ ഒരു കോടി രണ്ടു ലക്ഷത്തിലേറെ പേർക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments