ന്യൂഡല്‍ഹി: ഇങ്ങനെ പോയാല്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ ടെലിവിഷനിലെ ജനപ്രീതി കണക്കാക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് നിര്‍ത്തലാക്കുകയാണ് നല്ലതെന്ന് കേന്ദ്രം.
ടിആര്‍പി സമ്പ്രദായം നിര്‍ത്താലാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍.
ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകളും മറ്റും പരിശോധിക്കാന്‍ അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉണ്ടെങ്കിലും ടിവി ചാനലുകള്‍ക്കു ഫലപ്രദമായ സംവിധാനമില്ലെന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ മാത്രം പരിശോധിച്ചാല്‍ ഒഴിവാക്കാവുന്ന ടിആര്‍പി റേറ്റിംഗ് നിര്‍ത്തുകയോ, മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രകോപനപരമായ പരിപാടികള്‍ക്കു ടിആര്‍പി കാരണമാകരുത്. അതു ജേണലിസമല്ല.
ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം ഉണ്ടായിരിക്കണം. ആ ഉത്തരവാദിത്തം ഉള്ളില്‍ നിന്നാണു വരേണ്ടത്- ഡല്‍ഹിയില്‍ ആര്‍എസ്എസ് പ്രസിദ്ധീകരണം സംഘടിപ്പിച്ച പരിപാടിയില്‍ ജാവ്ദേക്കര്‍ പറഞ്ഞു.
Post Your Comments