തിരുവനന്തപുരം : എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സെര്‍വറില്‍ നിന്നും പകര്‍ത്തി നല്‍കുന്നതിനുള്ള ചെലവിലേക്ക് 68 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 2019 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള ദൃശ്യങ്ങളാണ് എന്‍.ഐ.എ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ വാങ്ങാനുള്ള ചെലവിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പാണ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ ഭരണാനുമതിയായതെന്ന് പൊതുഭരണ വിഭാഗം അറിയിച്ചു. ഇതു സംബന്ധിച്ച ആഗോള ടെന്‍ഡര്‍ വിളിച്ചുകൊണ്ടുള്ള ഐ.ടി വകുപ്പിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോ എന്നത് പരിശോധിക്കാനാണ് എന്‍.ഐ.എ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Post Your Comments