പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി. . 27 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഷൂട്ടര്‍ ശ്രേയസി സിംഗ് അടക്കം അഞ്ച് വനിതകളും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
243 അംഗ നിയമസഭയില്‍ ബിജെപി 121 സീറ്റിലും ജെഡി-യു 122 സീറ്റിലുമാണ് മത്സരിക്കുന്നത്. നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് ജെഡി-യുവും വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിക്ക് ബിജെപിയും തങ്ങളുടെ ക്വോട്ടയില്‍നിന്നു സീറ്റ് നല്‍കാനും തീരുമാനമായിരുന്നു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.
Post Your Comments