Latest NewsNewsIndia

‘മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേരറുക്കുന്ന നടപടിയാണിത്’; സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോം ഇന്ത്യ

ഹത്രസിൽ ബലാത്സംഗം ചെയ്തു കൊല്ലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുവാനായി പോയ അഴിമുഖം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഡല്‍ഹി പ്രതിനിധി സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടി അത്യന്തം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ.

രാജ്യാന്തര തലത്തിൽ പോലും ഏറെ നടുക്കമുണ്ടാക്കിയ കേസിൽ ശരിയായ അന്വേഷണത്തിന് പകരം മാധ്യമപ്രവർത്തകരെ പോലും കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേരറുക്കുന്ന നടപടിയാണിതെന്നും കോം ഇന്ത്യ പറഞ്ഞു.

രാജ്യദ്രോഹ, തീവ്രവാദ മുദ്രചാര്‍ത്തി മാധ്യമപ്രവര്‍ത്തകരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന നടപടിക്കെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ്. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡിജിപി മാരോടും ആവശ്യപ്പെടുകയാണെന്നും കോം ഇന്ത്യയുടെ പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button