COVID 19KeralaLatest NewsNews

ദിവസവും വീട്ടിലെത്തുന്ന പത്രങ്ങളും കോവിഡ് വാഹകരാകാം… പേപ്പര്‍ പ്രതലത്തില്‍ കൊറോണ വൈറസിന്റെ ആയുസ് നാലു ദിവസം വരെ.. പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതും എവിടെവെച്ചാണെന്നും അറിഞ്ഞാല്‍ എല്ലാവരും ഒന്ന് ഭയക്കും

കൊച്ചി: സംസ്ഥാനം ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ പിടിയിലാണ് . ഓണം കഴിഞ്ഞതിനു ശേഷം കോവിഡ് കണക്കുകള്‍ ഏറ്റവും ഉയരത്തിലാണ്. അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറയുമ്പോള്‍ നാം ഒരു കാര്യത്തില്‍ മാത്രം വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല. എന്താണെന്നല്ലേ ? നമ്മുടെ വീടുകളില്‍ അതിരാവിലെ എത്തുന്ന ദിനപത്രങ്ങള്‍ തന്നെ. കോവിഡ് വ്യാപനത്തിന്റ തുടക്കം മുതല്‍ ഉയര്‍ന്ന പ്രധാന സംശയങ്ങളിലൊന്നായിരുന്നു ദിനപത്രങ്ങള്‍ വഴി കോവിഡ് പകരുമോ എന്നത്. അന്നു പല മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ അച്ചടിശാലകളുടെ പ്രവര്‍ത്തനം എങ്ങിനെയെന്ന് തെളിവ് സഹിതം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Read Also : എന്നെ തള്ളിമാറ്റിയതില്‍ എന്താണ് പ്രശ്‌നം… രാജ്യത്തെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ മാത്രം ജോലിയാണ്…. ഒരു യഥാര്‍ത്ഥ ജനസേവകന് ഉന്തും ലാത്തിയടിയും കിട്ടും… തള്ളി മറിച്ച് രാഹുല്‍ ഗാന്ധി

എന്നാല്‍ പത്രത്തിന്റെ അച്ചടി അണുവിമുക്തമാണെന്ന അവകാശ വാദമുന്നയിക്കുന്നുണ്ടെങ്കിലും പത്രവിതരണം അണുവിമുക്തമാണെന്നു പറയുന്നില്ല. പലപ്പോഴും കയ്യുറകള്‍ പോലും ധരിക്കാതെയാണ് പലരും പത്ര വിതരണം നടത്തുന്നത്. കൃത്യമായ ഇടവേളകളില്‍ കൈകള്‍ ശുചീകരിക്കാനോ, വൃത്തിയാക്കാനോ ഏജറ്റുമാരോ, പത്രവിതരണം നടത്തുന്നവരോ തയ്യാറാകുന്നില്ല എന്നാണ് വിവരം.

പത്രക്കെട്ടുകള്‍ ഫുട്പാത്തിലും തെരുവുകളിലും കൂട്ടിയിട്ട് തരം തിരിക്കുന്നത് പല ഏജന്റുമാരാണ്. തുപ്പല്‍ തൊട്ട് തരംതിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പത്രത്തിനുള്ളില്‍ ചില പരസ്യ ലഘുലേഖകള്‍ വിതരണം ചെയ്ത് അതിലാഭമുണ്ടാക്കുന്നവരും ഉണ്ട്. ഇതൊക്കെയും കോവിഡ് വ്യാപനത്തിന് കാരണമായേക്കും. പത്രവിതരണം ചെയ്യുന്ന ആരെങ്കിലും ഒരാള്‍ രോഗബാധിതനായാല്‍ അതു ഗുരുതരമായ സാഹചര്യമാകും സൃഷ്ടിക്കുക.

പേപ്പര്‍, തടി, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളില്‍ മൂന്നു മുതല്‍ നാലു ദിവസം വരെ കൊറോണ വൈറസുകള്‍ക്ക് ആയുസുണ്ട്. പത്രവിതരണം നടത്തുന്ന ആള്‍ കോവിഡ് ബാധിതനായാല്‍ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആ പത്രം ലഭിച്ച ആളുകളും ജാഗ്രത പാലിക്കേണ്ടിവരും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button