COVID 19KeralaLatest NewsNewsIndia

കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റിനുള്ളിൽ കണ്ടെത്താവുന്ന പുതിയ പരീക്ഷണരീതി വികസിപ്പിച്ച് ശാസ്ത്രജ്‍ഞർ

കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റിനുള്ളിൽ കണ്ടെത്താവുന്ന പുതിയ പരീക്ഷണരീതിയുമായി ശാസ്ത്രജ്ഞർ.

Read Also : “ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്” : രമേശ് ചെന്നിത്തല

നിലവിലെ പിസിആർ ടെസ്റ്റിനോട് ചേർന്നു നിൽക്കുന്നതാണ് പുതിയ പരീക്ഷണം. ദക്ഷിണ കൊറിയയിലെ പോഹങ് ശാസ്ത്ര – സാങ്കേതിക സർവകലാശാല ഗവേഷകരാണ് എസ്ഇഎൻഎസ്ആർ എന്ന ടെക്നോളജി വികസിപ്പിച്ചത്.

കോവിഡിനു പുറമെ മറ്റേതെങ്കിലും മഹാമാരി പ്രത്യക്ഷപ്പെട്ടാലും ആഴ്ചയ്ക്കുള്ളിൽ‍ തന്നെ പരിശോധനാകിറ്റ് വികസിപ്പിക്കാമെന്നതാണ് ഇതിന്റെ മേന്മയെന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. നിലവിൽ കൃത്യമായ വിവരം ലഭിക്കുന്ന പിസിആർ ടെസ്റ്റിൽ വൈറസിനെ വേർതിരിക്കാൻ സങ്കീർണമായ പ്രക്രിയ ആവശ്യമാണ്. എന്നാൽ പുതിയ രീതി പ്രകാരം ഇതിനെല്ലാം കൂടി അര മണിക്കൂർ മതിയെന്നാണു പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button