Latest NewsCarsNewsAutomobile

കയറ്റുമതി രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി, ഇന്ത്യൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍

മുംബൈ : കോവിഡ് പ്രതിസന്ധിക്കിടെയൂം കയറ്റുമതി രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി, ഇന്ത്യൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. ഇത് ഓഹരി വിപണിയിലും മികച്ച പ്രകടനത്തിന് കാരണമായി. സെപ്റ്റംബറില്‍ ഓര്‍ഡര്‍ ബാക്ക് ലോഗ് കാരണം കയറ്റുമതി വര്‍ദ്ധിച്ചതിനാല്‍ ടിവിഎസ് മോട്ടോഴ്‌സ് ലിമിറ്റഡിന്റെയും ബജാജ് ഓട്ടോ ലിമിറ്റഡിന്റെയും ഓഹരികള്‍ യഥാക്രമം 2.6 ശതമാനവും 4 ശതമാനവും നേട്ടം കൈവരിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ബജാജ് ഓട്ടോയുടെ ഇരുചക്ര കയറ്റുമതി 16 ശതമാനവും ടിവിഎസ് മോട്ടോഴ്‌സിന്റെ കയറ്റുമതി 24ശതമാനവും ഉയര്‍ന്നു.

Also read : ഐപിഎൽ പോര് : ഇന്ന് മുംബൈയും-രാജസ്ഥാനും നേർക്ക് നേർ

അതേസമയം  വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തോടെ. സെന്‍സെക്സ് 374 പോയിന്റ് ഉയർന്ന് 39,348ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 39,348ലും നിഫ്റ്റി 101 പോയിന്റ് ഉയര്‍ന്ന് 11,604ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1185 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 104 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ച്ഡിഎഫ്സി, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൽ നേട്ടത്തിലും, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button