കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ താരം ഗാരി ഹൂപ്പര്‍. മികച്ച സ്‌ട്രൈക്കര്‍ വിശേഷണമുള്ള ഗാരി, ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള എന്‍റെ കരിയറിലെ അടുത്ത അധ്യായത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്‍റെ അനുഭവസമ്പത്ത് ടീമിനെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലപ്പെട്ടേറിയ ഗോളുകള്‍ നേടി ഐഎസ്‌എല്‍ കിരീട നേട്ടത്തില്‍ ഒരു വെല്ലുവിളി ഉയര്‍ത്താനും എനിക്ക് സാധിക്കും. പുതിയ സീസണിലേക്ക് പരിശീലനം നടത്താനും, സഹതാരങ്ങളെ കാണാനും കാത്തിരിക്കാനാകില്ലെന്ന് താരം പറയുകയുണ്ടായി.
Read also: വനിതാ ഡോക്ടറുടെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റിയുടെ താരമായിരുന്നു ഹൂപ്പര്‍. 2013-14 സീസണില്‍ 32 മത്സരങ്ങളില്‍ നിന്നും 6 ഗോളുകളാണ് താരം നേടിയത്. ചാംപ്യന്‍സ് ലീഗും യൂറോപ്പ ലീഗും പ്രീമിയര്‍ ലീഗും സ്കോട്ടിഷ് ലീഗും അടക്കം 476 ക്ലബ് മത്സരങ്ങളില്‍ നിന്ന് 207 ഗോളുകളും 65 അസിസ്റ്റുകളും ഹൂപ്പറിന്റെ പേരിലുണ്ട്. 2011ഇല്‍ സെല്‍റ്റിക്കിനായി 26 കളികളില്‍ 20 ഗോളുകള്‍ അടിച്ചു ഗോള്‍ഡന്‍ ബൂട്ടും നേടിയിട്ടുണ്ട്. ഫീല്‍ഡില്‍ ഒരു കൊലയാളിയുടെ മനോഭാവമുള്ള താരമാണ് ഹൂപ്പര്‍ എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ കരോളിസ് പറയുന്നത്.
Post Your Comments