ഡന്റല്‍ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കില്‍ കുത്തേറ്റത്.
ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കി നില്‍ക്കെയാണ് സംഭവം. മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു.
read also: വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെ കുത്തിക്കൊന്നു
ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നു. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.
Post Your Comments