പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും കൂടും. എന്നാൽ മധ്യവയസ്കരിൽ ഏറെ അലട്ടുന്ന പ്രശ്നമാണ് മറവിരോഗം. ചില സാഹചര്യങ്ങളിൽ ഈ രോഗം കുട്ടികളിലും ബാധിക്കാറുണ്ട്. ഡിമൻഷ്യ പോലുള്ള ഗുരുതരാവസ്ഥയിലേക്കു വരെ ഇത് എത്തിച്ചേരാം. മറ്റു ശാരീരിക ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെയും മാനസികമായി തളർത്തുന്ന ഒന്നാണ് മറവിരോഗം. മറവിരോഗവും ഭക്ഷണശീലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അമേരിക്കയിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
എന്താണ് ഫ്ലവനോയിഡുകൾ?
ആപ്പിൾ, ബെറി പോലുള്ള പഴങ്ങളിലും ചായയിലും ഫ്ലവനോയിഡ് അടങ്ങിയിട്ടുണ്ട്. ഫ്ലവനോയിഡുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ മറവിരോഗത്തിനുള്ള സാധ്യത കുറവാണത്രേ. പൊതുവേ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവർ ധാരാളം ഫ്ലവനോയിഡ് അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. എന്നാൽ കൃത്യമായ അളവിൽ ഫ്ലവനോയിഡ് ശരീരത്തിൽ എത്താത്തവരെയാണ് മറവിരോഗം വിടാതെ പിന്തുടരുന്നത്.
അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ ആണ് മറവിരോഗവും ഭക്ഷണശീലവും തമ്മിൽ ബന്ധമുണ്ടോയെന്ന പഠനം പ്രസിദ്ധീകരിച്ചുവന്നത്. എന്നാൽ ഈ പഠനത്തിനായി അമേരിക്കയിലെ മധ്യവയസ്സു കഴിഞ്ഞ 2800 പേരെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ 20 വർഷത്തെ ഇവരുടെ ആഹാരരീതി പഠിച്ചുകൊണ്ടാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്. ഫ്ലവനോയിഡ് അധികം കഴിക്കാത്തവരിൽ മറവിരോഗം പിടിപെടാൻ രണ്ടു മുതൽ നാലിരട്ടി വരെ സാധ്യത കൂടുതലാണത്രേ.
വാർധക്യത്തിനുവേണ്ടിയുള്ള തയാറെടുപ്പുകാലമെന്ന നിലയിൽ ഡോക്ടർമാരുടെ സഹായത്തോടെ ശരീരത്തിനുവേണ്ട ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനം. മധ്യവയസ്സിനോട് അടുക്കുമ്പോൾ എങ്കിലും ഭക്ഷണക്രമത്തിൽ ആരോഗ്യപരമായ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. ആഴ്ചയിൽ മൂന്നോ നാലോ ആപ്പിൾ, പിയർ തുടങ്ങിയവയും ദിവസേന ഒരു ചായയും ശീലമാക്കിയാൽ തന്നെ ധാരാളം.
Post Your Comments