Latest NewsNewsLife StyleHealth & Fitness

അമിത വണ്ണമുള്ളവരില്‍ മറവിരോ​ഗത്തിന് സാധ്യതയുണ്ടോ?

പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന പ്രശ്‌നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ എന്നുള്ളത്. പുതിയതായി പുറത്ത് വരുന്ന പഠനങ്ങള്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്.

Read Also : നിറകണ്ണുകളാൽ വിതുമ്പി സുരേഷ് ഗോപി: കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങൾ

അമിത വണ്ണമുള്ളവരില്‍ മറവി രോഗത്തിനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിലെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരികമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനുമാണ് മറവി രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുള്ളത്. ക്രമമില്ലാത്ത ഭക്ഷണ ശീലവും അമിത വണ്ണവും ശരീരത്തിലെ ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ തെളിയുന്നു.

ഇത് ഡിമന്‍ഷ്യയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ക്രമം തെറ്റിയ ഭക്ഷണ ശീലം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ഹിപ്പോക്യാമ്പസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് മറവി രോഗത്തിന് ഇടയാക്കുകയും ചെയ്യും. തലച്ചോറിന്റെ മിക്ക ഭാഗങ്ങളും മറവിയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ വിവരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button