Latest NewsNewsLife StyleHealth & Fitness

മറവിരോഗം തടയാന്‍ മഞ്ഞള്‍ വെള്ളം

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ തടയാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രധാനമായി ടോക്‌സിന്‍ പുറം തള്ളാന്‍ സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ് മഞ്ഞളിന് പ്രധാനപ്പെട്ട പല ഗുണവും നല്‍കുന്നത്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവര്‍ ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്. മറവിരോഗം തടയാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍ വെള്ളം. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിനാണ് അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നത്.

Read Also : വീട്ടിൽ താമസിച്ചിരുന്നത് അമ്മയും മകനും മാത്രം, ബഹളമുണ്ടാകുമ്പോൾ അമ്മ അകത്തുകയറി വാതിലടയ്ക്കുമെന്ന് നാട്ടുകാര്‍

കോശങ്ങള്‍ക്കും ടിഷ്യുവിനും കേടുപാടുകള്‍ വരുത്തുന്ന പ്രോട്ടീന്‍ പദാര്‍ത്ഥമായ ബീറ്റാ അമിലോയിഡ് രൂപപ്പെടുന്നത് സംയുക്തം തടയുന്നു. ഇത് ക്രമേണ അല്‍ഷിമേഴ്സിലേക്ക് നയിക്കുന്നു. മഞ്ഞള്‍ വെള്ളം കുടിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മഞ്ഞള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു.

മഞ്ഞള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് അകറ്റാനും ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button