കാസര്‍കോട്: വീട്ടമ്മ 24കാരനൊപ്പം ഒളിച്ചോടിയെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം…. സന്ദേശ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടും അനങ്ങാതെ പൊലീസ് . കാസര്‍ഗോഡുള്ള വീട്ടമ്മയ്ക്കാണ് ഇത്തരത്തില്‍ അപവാദപ്രചാരണം നേരിട്ടത്. അതേസമയം തനിക്കെതിരെ അപകീര്‍ത്തി പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല . സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനൊപ്പം വീട്ടമ്മ ഒളിച്ചോടി എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ കാസര്‍കോട് സ്വദേശിനിയായ ഹേമലത പരാതി നല്‍കിയിരുന്നു. സുഹൃത്തിന്റെ യാത്രആയപ്പിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഉപയോഗിച്ച് വീട്ടമ്മ യുവാവിനൊപ്പം ഒളിച്ചോടി എന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ്കളിലൂടെയാണ് വീട്ടമ്മ അധിക്ഷേപത്തിനിരയായത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മാപ്പ് പറയിപ്പിച്ചു.
read also : ഈന്തപ്പഴ വിതരണം: നിർണ്ണായക മൊഴിയുമായി ടിവി അനുപമ
സ്വന്തം മകനുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി എന്ന വ്യാജ വാര്‍ത്ത ചിത്രം സഹിതം ഫോര്‍വേഡ് ചെയ്ത് എത്തിയത്. ചെമ്മട്ടം വയിലില്‍ അക്ഷയ കേന്ദ്രം നടത്തുകയാണ് വീട്ടമ്മ. ഇവരുടെ ഒപ്പം ജോലി ചെയ്തിരുന്ന 24 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി എന്നായിരുന്നു വാട്സ്ആപ്പിലൂടെ പ്രചരിച്ച സന്ദേശം.
പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടായില്ലെന്നാണ് ഹേമലത പറയുന്നു. ഇവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് ബേക്കല്‍ പോലീസ് കയ്യൊഴിയുകയായിരുന്നു. ഐടി ആക്ടിലെ 66(എ) എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് പോലീസ് കേസെടുക്കാന്‍ വൈകുന്നതിന് കാരണം. കോടതിയെ സമീപിച്ച് പരാതിയുമായി മുന്നോട്ട് പോകാനാണ് വീട്ടമ്മയുടെ തീരുമാനം.
Post Your Comments