
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോഴുള്ളത്. അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം മന്ത്രിക്കും പത്നിക്കും കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരും കോവിഡ് മുക്തരായിരുന്നു.
Post Your Comments