ചെന്നൈ: നടന്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെ കുത്തിക്കൊന്നു. പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഫാന്‍സ് അസോസിയേഷന്റെ മുന്‍സെക്രട്ടറിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട് .
പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന പ്രതികളുടെ ആവശ്യം മണികണ്ഠന്‍ അവഗണിച്ചതാണ് കൊലപതകത്തിന് കാരണം. ആക്രമണം നടന്നയുടന്‍ തന്നെ പൊലീസ് എത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ കുറേക്കാലമായി അധികാരതര്‍ക്കം ഉണ്ടായിരുന്നു.
read also: പാകിസ്ഥാനിൽ വീണ്ടും അട്ടിമറി നീക്കം, ഇമ്രാൻ ഖാൻ ഭരണകൂടം നിലംപൊത്തുമെന്ന് സൂചന
മണികണ്ഠനെ പ്രസിഡന്റായി തിരഞ്ഞെടുത്ത് മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിച്ചിരുന്നില്ല. പലതവണ ബന്ധുകൂടിയായ രാജശേഖരന്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പ്രശ്നം ഒത്തുതീര്‍പ്പായില്ല. ചര്‍ച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.
Post Your Comments