വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ആശങ്ക ഒഴിയാതെ അമേരിക്ക. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2.15 ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 215,032 പേരാണ് രാജ്യത്ത് മരിച്ചത്. ഇതുവരെ 7,679,644 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4,895,078ആയി ഉയർന്നിട്ടുണ്ട്. 2,569,534 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 112,503,131 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read : അഫ്ഗാന് ക്രിക്കറ്റ് താരം നജീബ് തറകായ് കാറപകടത്തിൽ മരിച്ചു
അമേരിക്കയിൽ കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ, ഇല്ലിനോയിസ്, അരിസോണ, നോർത്ത് കരോലിന, ന്യൂജഴ്സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് ആദ്യ പത്തിലുള്ളത്്. ഈ പത്ത് സംസ്ഥാനങ്ങളിലും രണ്ടു ലക്ഷത്തിനു മുകളിലാണ് രോഗ ബാധിതരുടെ എണ്ണം. പൻസിൽവേനിയയും, ലൂസിയാനയും, ഒൗഹിയോയും, അലബാമയും, വിർജീനിയയും ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര് കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്നാട്ടില്‍ പുതുതായി 5395 പോസിറ്റീവ് കേസുകളും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 4256 പുതിയ കേസുകളും 38 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 723,512ഉം, മരണം 6019ഉം ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 6092, രാജസ്ഥാനില്‍ 2165, മധ്യപ്രദേശില്‍ 1460 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments