Latest NewsNewsGulf

കോവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷത്തിലധികം; ആശങ്കയിൽ അറബ് രാജ്യം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി നാല്‍പത്തി അയ്യായിരമായി ഉയര്‍ന്നു. മൂവായിരത്തിലേറെ പേര്‍ രോഗമുക്തി നേടി.

അബുദാബി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 2968 പുതിയ കോവിഡ് കേസുകളാണ് നിലവിൽ ഗൾഫിൽ റിപ്പോർട്ട് ചെയ്‌തത്‌. കൂടാതെ 9 കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 7,417 ആയി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി നാല്‍പത്തി അയ്യായിരമായി ഉയര്‍ന്നു. മൂവായിരത്തിലേറെ പേര്‍ രോഗമുക്തി നേടി.

എന്നാൽ സൗദിയില്‍ 23ഉം ഒമാനില്‍ എട്ടുമാണ് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്. കുവൈത്തില്‍ നാലും യു.എ.ഇയില്‍ മൂന്നും ബഹ്‌റൈനില്‍ ഒരാളും കോവിഡ് ബാധിച്ചു മരിച്ചു. ഖത്തറില്‍ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല.

Read Also: നോട്ടീസുകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധം; നടപടിയുമായി ഭരണകൂടം

അതേസമയം കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച തൊഴില്‍ വിസകള്‍ വീണ്ടും അനുവദിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ഇതോടെ, ജോലിക്കായി വരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കും. കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ നിന്ന് ഫൈന്‍ കൂടാതെ മടങ്ങാനുള്ള അവസാന സമയം ഈമാസം 11 ന് അവസാനിക്കും. പിന്നീട് യു.എ.ഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും ഫൈന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button