ദോഹ: അനുമതിയില്ലാതെ നോട്ടീസുകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമെന്ന് ദോഹ ഭരണകൂടം. വാണിജ്യ ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിയില്ലാതെ നോട്ടീസുകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് നഗരസഭാധികൃതർ പറയുന്നത്. 2012ലെ ഒന്നാം നമ്പർ നിയമപ്രകാരം അനുമതിയില്ലാതെ നോട്ടീസുകൾ വിതരണം ചെയ്യുന്നതും പരസ്യം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
Read Also: 90ലധികം നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്
എന്നാൽ നിയമ വിരുദ്ധമായി പരസ്യം ചെയ്യുന്നത് നിരീക്ഷിച്ചുവരുകയാണ് നഗരസഭാ അധികൃതർ. അടുത്തിടെ അൽ വക്റ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൺേട്രാൾ വകുപ്പ്, ഈ രീതിയിൽ പരസ്യ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കാറുകളുടെ ഡോർ ഹാൻഡിലുകളിലും വൈപ്പർ ബ്ലേഡുകളിലും പ്രമോഷൻ, സർവിസ് പരസ്യങ്ങളുമായി നോട്ടീസുകളും ലഘുലേഖകളും നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം പ്രവർത്തികൾ അതി രൂക്ഷമായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചത്.
Post Your Comments