നോയിഡ: ഹത്രാസിൽ പ്രക്ഷോഭത്തിനായി എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഭീം ആർമി പ്രവര്‍ത്തകരും തമ്മിൽ പൊരിഞ്ഞ തല്ല്. ബി.ജെ.പിയ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി നുമെതിരെ വന്‍ പ്രക്ഷോഭമെന്ന പേരിലെത്തിയവരാണ് തമ്മിലടിച്ചത്.
ഭീം ആർമി പ്രവര്‍ത്തകരുടെ പ്രകടനവും കോണ്‍ഗ്രസ്സ് പ്രകടനവും ഒരുമിച്ചു വരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. മുദ്രാവാക്യം വിളി തുടങ്ങിയ ഭീം ആർമി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനെതിരേയും മുദ്രാവാക്യം വിളിച്ചതോടെയാണ് കൂട്ടത്തല്ലിനിടയാക്കിയത്.
Post Your Comments