KeralaLatest NewsIndia

ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് അർഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ റവന്യൂ ഇന്‍സ്‌പെക്ടറെ ഉപരോധിച്ച് ബിജെപി, സിപിഎം നിർദ്ദേശമെന്ന് ആരോപണം

തിരുവനന്തപുരം: നേമത്ത് വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ റവന്യൂ ഇന്‍സ്‌പെക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ബിജെപിയുടെ ആരോപണം. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലാണ് വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ വന്‍തോതില്‍ അട്ടിമറി നടന്നു.

മുനിസിപ്പാലിറ്റികളില്‍ ആയിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍ നഷ്ടപ്പെടുത്തി. സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. വോട്ടുകള്‍ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ആരോപിച്ചു. ആറ്റിങ്ങല്‍ നഗരസഭയില്‍ ക്രമക്കേടുകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ തന്നെ രേഖാമൂലം അറിയിച്ചതാണ് ഇത്.

read also: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം ; ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. നേമം നഗരസഭാ പരിധിയില്‍ ആയിരത്തി അഞ്ഞൂറോളം അര്‍ഹരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടറെ ഉപരോധിച്ചു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച്‌ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.കേരളത്തിൽ വ്യാപകമായ രീതിയിലാണ് വോട്ടർ പട്ടിക ക്രമക്കേട് നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോടുവരെ ഇത്തരത്തിൽ ക്രമക്കേടു നടന്നിട്ടുണ്ട്.

ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് തെളിവുകൾ സഹിതം പരാതി നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകർ, അവരുടെ കുടുംബങ്ങളിൽ ഉള്ളവർ, അനുഭാവികൾ എന്നിവരെ വോട്ടർപട്ടികയിൽ ചേർക്കാതെ പരമാവധി ഒഴിവാക്കിയിരിക്കുകയാണ്. ശരിയായ രേഖകൾ ഹാജരാക്കുകയും ഹിയറിംഗിന് നേരിട്ട് പങ്കെടുക്കുകയും ചെയ്തവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് അപേക്ഷ കൊടുത്ത ആയിരക്കണക്കിന് ആളുകളുടെ പേരാണ് ഒഴിവാക്കിയത്.

ചെമ്പഴന്തി 185,

കാട്ടായിക്കോണം 88,

ചെറുവയ്ക്കൽ 126,

ആക്കുളം 83,

ചെല്ലമംഗലം 113,

ഇടവക്കോട് 60,

ശ്രീകാര്യം 118,

പാപ്പനംകോട് 168,

പൊന്നുമംഗലം 120,

നേമം 146,

മേലാങ്കോട് 300

എന്നിങ്ങനെ നിരവധി ഡി വിഷനുകളിൽ രേഖകൾ സഹിതം അപേക്ഷിച്ച് ഹിയറിംഗിന് ഹാജരായവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആറ്റിങ്ങലിൽ നഗരസഭ ഉദ്യോഗസ്ഥർ വോട്ട് ചേർക്കാതിരുന്നത് തെളിവു സഹിതം പുറത്തു വന്നിട്ടുണ്ട് .. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ നഗരസഭ സെക്രട്ടറിയുടെ ഒപ്പ് വാങ്ങി കൊടുത്ത 36 അപേക്ഷകൾ പട്ടികയിൽ വന്നിട്ടില്ല.

ബിജെപി നേതാക്കൾ സെക്രട്ടറിയെ സമീപിച്ച് ഫയലുകൾ പരിശോധിച്ചപ്പോൾ രേഖകൾ സഹിതം നൽകിയ നിരവധി അപേക്ഷകൾ ഉദ്യോഗസ്ഥർ മാറ്റി വച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു. പിഴവു പറ്റിപ്പോയി , ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് നഗരസഭ സെക്രട്ടറി ബിജെപി നേതാക്കൾക്ക് കത്ത് എഴുതി നൽകി .അവിടെ രേഖകൾ ഹാജരാക്കി ഹിയറിംഗിന് വന്നവരെ പോലും ചേർത്തില്ലന്ന് നഗരസഭ സെക്രട്ടറി തന്നെ സമ്മതിച്ചു .. പറഞ്ഞത്.

കൊല്ലം കോർപ്പറേഷനിൽ ഇരവിപുരം മണ്ഡലത്തിൽ നാലു ഡിവിഷനുകളിലും ആലപ്പുഴ, ഹരിപ്പാട് മുനിസിപ്പാലിറ്റികളിലും ഇത്തരത്തിൽ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടില്ല. ബിജെപി കൂടുതൽ മുന്നേറ്റം ഉണ്ടാക്കിയിട്ടുള്ള തൃശൂർ കോർപ്പറേഷനിൽ 1500 ൽ പരം വോട്ടുകളാണ് പട്ടികയിൽ ഉൾപ്പെടുത്താത്തത്. ചേർപ്പ് പഞ്ചായത്തിൽ സ്ഥലത്ത് താമസമില്ലാത്തവരും മരണപ്പെട്ടവരും മറ്റു സ്ഥലങ്ങളിൽ വോട്ട് ഉള്ളവരുമായ 2800 പേരുടെ പട്ടിക വ്യക്തമായ തെളിവുകൾ സഹിതം കൊടുത്തിട്ടും അവരെ ഒഴിവാക്കിയില്ല.

ഇതിനെതിരെ ജില്ലാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കാസർകോട് കുമ്പളത്തും, പാലക്കാട് വിവിധ പഞ്ചായത്തുകളിലും ഇത്തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. പാർട്ടി ഓഫീസിൽ നിന്ന് കൈമാറുന്ന ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗസ്ഥർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതും ഒഴിവാക്കുന്നതും.

CPM വ്യാപകമായി ഇരട്ട വോട്ട് ചേർത്തിട്ടുണ്ട് .ഇത് പരിശോധിക്കണം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഏജന്റുമാരായി പല സർക്കാർ ഉദ്യോഗസ്ഥരും മാറിയിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോയിട്ടുണ്ട്. അർഹതയുള്ളവരെ ഉൾപ്പെടുത്തിയും അർഹരല്ലാത്തവരെ ഒഴിവാക്കിയും പുതിയ വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്ന് അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button