KeralaLatest NewsIndia

ബംഗളൂരു മയക്കുമരുന്ന് കേസ്: ആറു മണിക്കൂര്‍ നീണ്ട ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം

തുടര്‍ന്നും ബിനീഷിന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ബിനീഷിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നും ബിനീഷിന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45 നാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന് ബിനീഷ് എന്‍ഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

read also:ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് അർഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ റവന്യൂ ഇന്‍സ്‌പെക്ടറെ ഉപരോധിച്ച് ബിജെപി, സിപിഎം നിർദ്ദേശമെന്ന് ആരോപണം

അതേസമയം ആറു ലക്ഷം രൂപ മാത്രമാണ് താന്‍ അനൂപിന്റെ അക്കൗണ്ടില്‍ ഇട്ടുകൊടുത്തത് എന്നാണ് ബിനീഷ് വാദിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍ അനൂപിനെ വിശദമായി ചോദ്യംചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസ് കിട്ടയതിനാല്‍ കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി സഹോദരന്‍ ബിനോയ് കോടിയേരിക്ക് ഒപ്പം ബെംഗലൂരുവിലേക്ക് തിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button