തൃശൂർ : സി പി ഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിന്റെ കൊലപാതകത്തിനു പിന്നിൽ സംഘ പരിവാർ പ്രവർത്തകരാണെന്ന മന്ത്രി എ സി മൊയ്തീന്റെ പ്രസ്താവനക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി.
ലൈഫ് മിഷൻ ആരോപണങ്ങളിൽ വികൃതമായ മുഖം നന്നാക്കാനാണ് മന്ത്രി ആരോപണത്തിലൂടെ ശ്രമിച്ചത്. ആരോപണം പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബിജെപി സമരം തുടങ്ങുമെന്നും സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണൻ പറഞ്ഞു.
മുഖ്യപ്രതി നന്ദൻ നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു. പിന്നീട് കോൺഗ്രസിന് ഒപ്പമായി സഹവാസം. ക്രിമിനലുകളുടെ കുടിപ്പക ആണ് കൊലപാതകത്തിൽ കലാശിച്ചത്. പരിക്കേറ്റ സിനോജിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലും ദുരൂഹത ഉണ്ടെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.
Post Your Comments