Latest NewsCinemaNewsIndiaBollywoodEntertainment

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ ദേവ്ഗൺ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗൺ ആണ് സഹോദരന്റെ വിയോഗ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

Read Also : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ആമസോൺ

കഴിഞ്ഞ ദിവസം എനിക്ക് സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം കുടുംബാംഗങ്ങളുടെ ഹൃദയം തകർത്തു. അവന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. അജയ് ദേവ്ഗൺ കുറിച്ചു.

അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനാണ് അനിൽ ദേവ്ഗൺ. സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും. ചാച്ചു രാജ, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ എന്നിവയാണ് അനിൽ ദേവ്ഗൺ സംവിധാനം ചെയ്ത സിനിമകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button