MollywoodLatest NewsNewsNewsEntertainmentNews

ഞാനിന്ന് ജീവനോടെ ഇരിക്കുന്നത് ദൈവാനു​ഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്; നടി മിഷ്ടി

കീറ്റോ ഡയറ്റിനെ തുടർന്നുണ്ടായ വൃക്ക തകരാറിനെ തുടര്‍ന്ന് നടി മിസ്തി മുഖര്‍ജി കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. സിനിമാ രം​ഗത്തുള്ളവർക്ക് വൻ ഞെട്ടലാണ് താരത്തിന്റെ മരണം ഏൽപ്പിച്ചത്.

ഇതിലേറെ രസകരമായത് എന്തെന്നാല്‍ പേരിലെ സാമ്യം മൂലം വെട്ടിലായത് സൂപ്പർ താരമായ മിഷ്ടി ചക്രവര്‍ത്തി ആയിരുന്നു. നടി മിഷ്ടിയാണ് മരിച്ചത് എന്നായിരുന്നു ചില മാധ്യമങ്ങളില്‍ എത്തിയ വാര്‍ത്ത. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ടെന്നുമാണ് മിഷ്ടി പറയുന്നത്.

ഏതാനും ചിലർ നൽകിയ വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട് വാര്‍ത്തകള്‍ക്കെതിരേ മിഷ്ടി കുറിച്ചു. പൃഥ്വിരാജിന്റെ നായികയായി ആദം ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് യുവതാരം മിഷ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button