Latest NewsNewsIndia

സോഷ്യല്‍ മീഡിയയില്‍ അഡിക്ട് അല്ലാത്ത വധുവിനെ തേടി യുവാവ് ; അഭിഭാഷകന്റെ വിവാഹ പരസ്യം വൈറലാകുന്നു

‘സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് അല്ലാത്ത’ വധുവിനെ തേടുന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പശ്ചിമ ബംഗാളില്‍ നിന്നുള്ള 37 കാരനായ അഭിഭാഷകനാണ് ഈ മാട്രിമോണിയല്‍ പരസ്യത്തിന് പിന്നില്‍. വധുവിനെ അന്വേഷിച്ചുള്ള പരസ്യം ഈ ശനിയാഴ്ച ട്വിറ്ററില്‍ ഐഎഎസ് ഓഫീസര്‍ നിതിന്‍ സാങ്വാന്‍ ആണ് പങ്കിട്ടത്. അത് പോസ്റ്റുചെയ്തതോടെ നമ്മുടെ ഈ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന വിവാഹ മാനദണ്ഡങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

പരസ്യത്തില്‍, വരാനിരിക്കുന്ന വധുവിനെ തേടുന്ന കമര്‍പുക്കൂര്‍ സ്വന്തം പ്രായം, തൊഴില്‍, താമസസ്ഥലം എന്നിവ പറയുന്നുണ്ട്. ഇതോടൊപ്പമാണ് ‘ സുന്ദരിയും ഉയരമുള്ളവളും മെലിഞ്ഞവളുമായ വധുനിനെ തേടുന്നു ഡിമാന്റുകള്‍ ഒന്നും ഇല്ല. എന്നാല്‍ വധു സോഷ്യല്‍ മീഡിയയില്‍ അഡിക്ട് ആകരുത്’ ഇങ്ങനെയായിരുന്നു വിവാഹ പരസ്യം.

‘വരാനിരിക്കുന്ന വധുക്കള്‍ / വരന്മാര്‍ ദയവായി ശ്രദ്ധിക്കൂ,” ചിത്രം പങ്കിടുമ്പോള്‍ സാങ്വാന്‍ ട്വിറ്ററില്‍ കുറിച്ചു. പൊരുത്തം നോക്കുന്ന മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്ററില്‍ നൂറുകണക്കിന് ‘ലൈക്കുകളും അഭിപ്രായങ്ങളും ആണ് ഈ പോസ്റ്റിന് കീഴില്‍ വന്നത്. സോഷ്യല്‍ മീഡിയയില്‍ അഡിക്ട് അല്ലാത്ത വധുവിനായുള്ള പരസ്യം മിക്കവരും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ട്വിറ്റര്‍ എന്നിവയിലൂടെ പങ്കുവച്ചു. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ഒരു മാനദണ്ഡം വച്ച് എങ്ങനെ വധുവിനെ ലഭിക്കുമെന്ന് പലരും ആശ്ചര്യപ്പെടുന്നു.

പല ട്വിറ്റര്‍ ഉപയോക്താക്കളും വാസ്തവത്തില്‍, ഈ പരസ്യം മുഴുവന്‍ ഒരു തമാശയാണോ എന്ന് ആശ്ചര്യപ്പെടുകയും രസകരമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കുകയും ചെയ്തു. ചിലര്‍ വരന്റെ അഭികാമ്യമല്ലാത്ത ആവശ്യത്തിന് ആശംസകളും നേര്‍ന്നു. എന്തായാലും സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് ആകാത്ത വധുവിനെ ലഭിക്കുമോ എന്നാണ് പലരില്‍ നിന്നും ഉയരുന്ന ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button