കൊല്‍ക്കത്ത: ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ബിജെപി പ്രാദേശിക നേതാവ് മനീഷ് ശുക്ലയെയാണ് ഞായറാഴ്ച രാത്രി അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ടിറ്റഗഡിന് സമീപം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ബിടി റോഡിലാണ് സംഭവം. ശുക്ലയുടെ പുറകിലും തലയ്ക്കും പലതവണ വെടിവച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ ഇ.എം ബൈപാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അക്രമികള്‍ മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് മുഖം മൂടി മോട്ടോര്‍ സൈക്കിളുകളിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനിടെ ശുക്ലയെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും വെടിയേറ്റു.
#Breaking: BJP leader Manish Shukla shot dead by miscreants at Titagarh, Barrackpore today evening while he was entering the party office. BJP calls a 12-hour bandh in Barrackpore tomorrow. pic.twitter.com/ENZ5ZRAdw7
— Pooja Mehta (@pooja_news) October 4, 2020
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച (ഒക്ടോബര്‍ 5) ബാരക്പൂര്‍ പ്രദേശത്ത് ബി.ജെ.പിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റ് രാവിലെ മുതല്‍ വൊകുന്നേരം വരെ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സഞ്ജയ് സിംഗ്, എംപിമാരായ അര്‍ജുന്‍ സിംഗ്, സൗമിത്ര ഖാന്‍, ജഗന്നാഥ് സര്‍ക്കാര്‍, ശങ്കു ദെബ് പാണ്ട എന്നിവരടങ്ങുന്ന ബിജെപിയുടെ കേന്ദ്ര സംഘം തിങ്കളാഴ്ച ശുക്ലയുടെ വസതി സന്ദര്‍ശിക്കുമെന്ന് ഐഎഎന്‍എസ് വൃത്തങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും സംസ്ഥാന പൊലീസിനെയും വിളിച്ചുവരുത്തി. സംഭവത്തില്‍ പൊലീസിന്റെ പങ്ക് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മമത ബാനര്‍ജിയ്ക്ക് ഭീകരതയോടെ സംസ്ഥാനം ഭരിക്കാന്‍ കഴിയില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.
ബരാക്പൂരിലെ ഒരു ജനപ്രിയ വ്യക്തിയായ ശുക്ല രണ്ടുവര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മാറിയിരുന്നു. ബരാക്പൂര്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങുമായി അടുത്ത സഹകാരിയായിരുന്നു അദ്ദേഹം. പിന്നീട് ജില്ലയിലെ ബിജെപിയില്‍ ചേര്‍ന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ അര്‍ജുന്‍ സിങ്ങിന്റെ ജീവിതവും അപകടത്തിലാണെന്ന് കൈലാഷ് പറഞ്ഞു. ബിജെപിയുടെ ബാരക്പൂര്‍ ലോക്‌സഭ എംപി അര്‍ജുന്‍ സിങ്ങും 2018 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിന്മാറിയിരുന്നു.
Post Your Comments