Latest NewsNews

ക്ഷേത്രദര്‍ശനത്തിന്റെ ശാസ്ത്രീയത

പുരുഷന്മാര്‍ മേല്‍ വസ്ത്രം ധരിച്ച് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ട് എന്ന് പലരും ചോദിക്കാറുണ്ട്. ന്യായമായ ചോദ്യം. സ്ത്രീകള്‍ക്ക് ബ്ലൗസ് ഇടാമെങ്കില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് എന്തുകൊണ്ട് നിഷിദ്ധം?

കാരണം വ്യക്തമാകണമെങ്കില്‍ ക്ഷേത്രത്തെപ്പറ്റി അല്‍പ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. ‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ’ എന്ന് ശ്രീകൃഷ്ണന്‍ ‘ഭഗവദ്ഗീത’യില്‍ പറഞ്ഞിട്ടുണ്ട് ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മറ്റു മതവിശ്വാസികള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങള്‍ മാത്രമാകുമ്പോള്‍, ഹിന്ദുക്കള്‍ക്ക് ക്ഷേത്രദര്‍ശനം ഈശ്വരവിഗ്രഹത്തില്‍നിന്ന് പ്രവഹിക്കുന്ന ചൈതന്യം ഉള്‍ക്കൊള്ളാനുള്ളതത്രെ. ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് ക്ഷേത്രങ്ങള്‍.

ഈ പ്രപഞ്ചം മുഴുവന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമായ ചില ഊര്‍ജ്ജസ്രോതസ്സുകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അനുഭവത്തില്‍നിന്നു മാത്രമെ അതു മനസ്സിലാക്കുവാന്‍ സാധിക്കൂ. ഉദാഹരണമായി ഒരു സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ഫേന്‍ കറങ്ങുകയോ, ബള്‍ബ് കത്തുകയോ ചെയ്യുന്നു. അപ്പോള്‍ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്.

സൗരയൂഥങ്ങള്‍ അവയുടെ നിശ്ചിത പരിധിക്കുള്ളില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ് ഇത്രയും കൃത്യമായി ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്? ഉത്തരം മുട്ടുമ്പോള്‍ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്. ‘പ്രകൃതി നിയമം’

ഈ നിയമം ഉണ്ടാക്കിയത് ആര്?

ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനില്‍ക്കുന്നുണ്ട് എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സര്‍വ്വചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ഋഷിവര്യന്മാര്‍ ബ്രഹ്മം എന്നും, നാം ഈശ്വരന്‍ എന്നും, ശാസ്ത്രജ്ഞന്മാര്‍ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ – പരമാണുവെ- അഭിസംബോധന ചേയ്യുന്നു. അനുകൂലോര്‍ജ്ജം( Positive energy ) പ്രതികൂലോര്‍ജ്ജം (Negative energy ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊര്‍ജ്ജസ്രോതസ്സുകള്‍ പ്രപഞ്ചത്തിലുണ്ട്. അവമൂലമാണ് ആകര്‍ഷണ-വികര്‍ഷണങ്ങള്‍ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളും നിലനില്‍ക്കുന്നതും. അനുകൂലോര്‍ജ്ജം നമുക്ക് ഗുണം പ്രദാനം ചെയ്യുന്നു.

ക്ഷേത്രദര്‍ശനം വഴി നമുക്ക് ആവശ്യമുള്ള അളവില്‍ അനുകൂലോര്‍ജ്ജം ലഭിക്കുവാന്‍ സാദ്ധ്യമാകുന്നു.മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച് ഹൈന്ദവക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു കാണാം ശിലയിലോ ലോഹങ്ങളിലോ നിര്‍മ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങള്‍ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകര്‍മ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക് ആവാഹനം ചെയ്യപ്പെടുന്നു. അപ്പോള്‍ ഈ വിഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ. വൈഷ്ണവ വിഗ്രഹങ്ങള്‍ക്ക് 3 x 1027 ഗോസ് ഇലക്റ്റ് റോ മാഗ്‌നെറ്റിക് ഊര്‍ജ്ജവും, ശൈവ വിഗ്രഹങ്ങള്‍ക്ക് 3 x 1030 യൂനിറ്റും, ഗണപതി, ശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ക്ക് 3 x 1033 യൂനിറ്റും, മഹാകാളി വിഗ്രഹത്തിന് 3 x 1035 യൂനിറ്റും, സര്‍പ്പരാജ്ഞി വിഗ്രഹത്തിന് 3 x 1039ഗോസ് യൂനിറ്റും ആഗീരണവും വികിരണവും ചെയ്യാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ ശബ്ദ ഊര്‍ജവും, നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപസ്രോതസ്സായ പ്രകാശോര്‍ജവും, ചന്ദനത്തിരി, ചന്ദനം, കളഭം, കര്‍പ്പൂരം, പനിനീര്‍ എന്നീ സുഗന്ധദ്രവ്യങ്ങള്‍, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി എന്നീ പുഷ്പ പത്രാദികള്‍കൊണ്ടുള്ള അര്‍ച്ചനയിലൂടെ രാസോര്‍ജവും വിഗ്രഹത്തിലേക്ക് പൂജാകര്‍മ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. ഈ വിഗ്രഹത്തില്‍ ആഗീരണം ചെയ്യപ്പെട്ട ഊര്‍ജ്ജം ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ വികിരണം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊര്‍ജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകര്‍മ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക് വീണ്ടും നിറയ്ക്കുകയാണ് ചെയ്യുന്നത്. പെട്രോള്‍ പമ്പിലെ പെട്രോള്‍ തീരുമ്പോള്‍ ടാങ്കര്‍ ലോറിയില്‍ പെട്രോള്‍ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തില്‍നിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയില്‍ നിന്ന് വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.

പൂജാകര്‍മ്മങ്ങള്‍ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാര്‍ പൂജയെന്ന നാമമാത്ര ചടങ്ങ് നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്. പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവില്‍ ക്ഷേത്രദര്‍ശനത്തിലൂടെ നമുക്ക് സാധിക്കുന്നു.

കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാര്‍ത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍, തിളങ്ങുന്ന ഓട്` പിത്തള വിളക്കുകള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, വര്‍ണ്ണപുഷ്പങ്ങള്‍ എന്നിവ ചൈതന്യവത്താക്കുന്നു.

ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങള്‍, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീര്‍ത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.

ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുംകുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങള്‍, ഇലകള്‍ എന്നിവ ചൈതന്യവത്താക്കുന്നു.

മൂക്കിനെ; കര്‍പ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങള്‍,ഇലകള്‍, തൈലം, പനിനീര്‍ എന്നിവ ഉത്തേജിപ്പിക്കുന്നു.

നാക്കിനെ; തീര്‍ത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തില്‍ ക്ഷേത്രം ഊര്‍ജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്
‘ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര:’ നാശത്തില്‍നിന്ന് സംരക്ഷിക്കുന്നത് ഏതാണോ അതത്രെ ക്ഷേത്രം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊര്‍ജ്ജം സ്വീകരിക്കാന്‍ പാകത്തില്‍ തയ്യാറാക്കേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ ക്ഷേത്ര സങ്കല്‍പത്തിലും, പൂജാവിധികളിലും അനുഷ്ഠാനകര്‍മ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലര്‍ത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രനിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി തോന്നിയേക്കാം.

കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച് ഈറന്‍ വസ്ത്രത്തോടെ നില്‍ക്കുന്ന വ്യക്തിക്ക് ശരിയായ ഊര്‍ജപ്രവാഹം വിഗ്രഹത്തില്‍നിന്ന് സ്വീകരിക്കാന്‍ സാധിക്കും. ഈറന്‍ വസ്ത്രമല്ലെങ്കില്‍ത്തന്നെയും മേല്‍വസ്ത്രമില്ലാതിരുന്നാലും വിഗ്രഹത്തില്‍നിന്ന് വികിരണം ചെയ്യുന്ന ഊര്‍ജ്ജം ശരീരത്തില്‍ ഏല്‍ക്കാന്‍ പുരുഷന്മാര്‍ക്കു സാധിക്കും. പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍ എന്നിവ ധരിക്കരുത് എന്നു പറയുന്നത് അതുകൊണ്ടാണ്.

പുരുഷന്മാര്‍ നെഞ്ചില്‍ക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോള്‍, സ്ത്രീകള്‍ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ് വലിച്ചെടുക്കുന്നത്. സ്ത്രീകളുടെ നെഞ്ചിലൂടെ ‘ലൗവ് ഹോ ര്‍മോണ്‍’ എന്നറിയപ്പെടുന്ന ‘ഓക്‌സിടോസിന്‍’ പ്രവഹിക്കുന്നതിനാല്‍ ആ ഭാഗം നിഷിദ്ധമായതാണ്. തന്മൂലം സ്ത്രീകള്‍ ക്ഷേത്രത്തില്‍ മാറു മറയ്ക്കുന്നു. നെഞ്ചില്‍ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പര്‍ശിക്കാത്തവിധം നമസ്‌കരിക്കുന്നു. കൈക്കുമ്പിള്‍ കൂപ്പുന്നത് നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊര്‍ജ്ജപ്രവാഹം വിഗ്രഹത്തില്‍ നിന്നു ലഭിക്കുവാന്‍ വേണ്ടിയാണ് പ്രദക്ഷിണ കര്‍മ്മം ചെയ്യുന്നത്. സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊര്‍ജ്ജം പതിക്കുവാന്‍ ഇടവരുന്നു. ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ന്യആരോഗ്യമാണ് ക്ഷേത്രദര്‍ശനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭക്തി അതിനുള്ള നിമിത്തം മാത്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button