
ജലന്ധര്‍ : കര്‍ഷക ബില്ലുകള്‍ക്കെതിരെ ജനങ്ങളെ വിളിച്ചുകൂട്ടാന്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി നാടകം. കേന്ദ്രസര്‍ക്കാറിന്റെ
പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തുന്നത്. പഞ്ചാബിലാണ് ട്രാക്ടര്‍ റാലി നടത്തുന്നത്. അതേസമയം ഇതിന് ബദലായി പുതിയ ട്രാക്ടര്‍ റാലിയുമായി ബിജെപിയും രംഗത്ത് എത്തി. ഡല്‍ഹി ബിജെപി നേതൃത്വമാണ് ട്രാക്ടര്‍ പൂജകളും റാലികളും സംഘടിപ്പിക്കാന്‍ ഒരുക്കുന്നത്. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ചൂണ്ടികാട്ടുന്നു.
Read Also : കോൺഗ്രസ് എംഎൽഎ ഡി.കെ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു : സിബിഐ
ഡല്‍ഹിയിലെ 365 ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ട്രാക്ടറില്‍ തന്നെ പ്രചാരണം നടത്താനാണ് ബിജെപി നീക്കം. മോദി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി പഞ്ചാബില്‍ നിന്നാരംഭിച്ച കൃഷി സംരക്ഷണ റാലിയുടെ (ഖേതി ബചാവോ യാത്ര) ഭാഗമായി നടത്തിയ യോഗങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉയര്‍ത്തുന്നത്. മൂന്നു ദിവസം പഞ്ചാബിലെ ഗ്രാമീണ റോഡുകളിലൂടെ ട്രാക്ടറില്‍ സഞ്ചരിച്ച് ഹരിയാന വഴി ഡല്‍ഹിയിലേക്കാണ് രാഹുലിന്റെ റാലി.
Post Your Comments