Latest NewsKeralaNews

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കായി സംസ്ഥാനത്ത് വ്യാപക പരിശോധന

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യുന്ന സംഘത്തിനുവേണ്ടി സംസ്ഥാനത്ത് വ്യാപക പരിശോധന. ഓപ്പറേഷന്‍പി-ഹണ്ടി’ന്റെ ഭാഗമായാണ് നടപടി.

Read also: ട്രം​പിന്റെ രോഗമുക്തിക്കായി പ്രാ​ർ​ഥ​നാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം

മലപ്പുറത്ത് 69 ഇടങ്ങളില്‍ പരിശോധന നടന്നു. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പുകളും കണ്ടെടുത്തു. മൂന്നുപേരെ അറസ്റ്റുചെയ്തു. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍ന ദൃശ്യങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്.

shortlink

Post Your Comments


Back to top button