വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രോഗ മുക്തിക്കായി പ്രാർഥനകളുമായി ഇന്ത്യൻ- അമേരിക്കൻ സമൂഹം. ട്രംപ് ചികിത്സയിൽ കഴിയുന്ന വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്റർ ആശുപത്രിക്ക് പുറത്താണ് ആളുകൾ പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചത്.
Read also: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്
ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും എത്രയും വേഗം കോവിഡ് ഭേദമാകാനാണ് പ്രാർഥനയെന്ന് സംഘത്തിലുള്ളവർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. സ്വവസതിയിൽ കഴിഞ്ഞിരുന്ന ട്രംപിനെ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാൻപോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. അതേസമയം, താൻ സുഖം പ്രാപിക്കുന്നതായും ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗഭാക്കാകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് തന്നെ അറിയിച്ചിരുന്നു.
Post Your Comments