Latest NewsIndiaNews

ഹാഥ്‌റസ് സംഭവം: ഇരയുടെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ച ദിഗ് വിജയ് സിംഗ്, അമിത് മാളവ്യ, സ്വര ഭാസ്‌കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദേശീയ വനിത കമ്മീഷൻ

ന്യൂ ഡൽഹി: ഹാഥ്‌റസ് സംഭവത്തിൽ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, നടി സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.

Read also: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെപ്പറ്റി ക്യത്യമായ വിവരങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ അധ്യക്ഷ അതേസമയം, ഹാഥ്‌റസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യം വ്യക്തമായാല്‍ ഉടന്‍ തന്നെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

ബലാത്സംഗക്കേസിലെ ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228(a) വകുപ്പ് പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button