ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തുക ഇന്ന് രാത്രി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 20,000 കോടി രൂപയാണ് ഇന്ന് വിതരണം ചെയ്യുക. 42-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ചെറുകിട വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവ് അനുവദിച്ചു. വരുമാന നഷ്ടം നികത്താന്‍ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ 21 സംസ്ഥാനങ്ങള്‍ പിന്തുണച്ചു.
കേരളം അടക്കം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കടമെടുത്ത് നല്‍കണമെന്ന് നിലപാടെടുത്തു. വോട്ടെടുപ്പ് വേണമെന്നും ആവശ്യമുയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഒക്ടോബര്‍ 12 ന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ ചേരും.സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സെസ് പിരിക്കുന്നത് വരുമാനം ഇടിഞ്ഞ സാഹചര്യത്തില്‍ 2022ന് ശേഷവും തുടരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഈ വര്‍ഷം ഇതുവരെ സെസ് ഇനത്തില്‍ പിരിച്ച 20,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നല്‍കും.
ഐജിഎസ്ടി നികുതി വിഹിതത്തില്‍ 24,000 കോടി രൂപ ആഴ്ച്ച അവസാനത്തോടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഏറ്റവും കുറഞ്ഞ തുക ലഭിച്ച സംസ്ഥാനങ്ങള്‍ക്കാണ് ഫണ്ട് നല്‍കുക. 5 കോടി രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ അടുത്ത ജനുവരി ഒന്നു മുതല്‍ പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. മൂന്ന് മാസം കൂടുമ്പോള്‍ സമര്‍പ്പിച്ചാല്‍ മതി. ഐഎസ്‌ആര്‍ഒ വഴി നടത്തുന്ന സ്വകാര്യ ഉപഗ്രഹ വിക്ഷേപണങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി.
read also: ഹത്രാസിൽ പോയ കാമ്പസ് ഫ്രണ്ട് അഖിലേന്ത്യാ ഖജാന്‍ജി യുപി പോലിസ് കസ്റ്റഡിയിൽ
തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്.
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന, നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുക. ജി.എസ്.ടി നിയമം രൂപീകരിച്ച കോവിഡ് പോലൊരു മഹാമാരി മൂലമുണ്ടാകുന്ന സാമ്പത്തിക സാഹചര്യം കണക്കിലെടുത്തിരുന്നില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിച്ചിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Post Your Comments