കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിൽ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില.
Read also: ഐ ഫോണ്‍ വിവാദം: യൂണിടാക് എംഡി സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു
അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 1,900 ഡോളറാണ് ഇന്നത്തെ വില. ദേശീയ വിപണിയിലും വിലയില്‍ തിരുത്തിലുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപ നിലവാരത്തിലാണ്. 0.90ശതമാനമാണ് ഇടിവുണ്ടായത്.
പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.
Post Your Comments