കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐയുടെ പരിശോധന. ഇന്ന് രാവിലെയാണ് ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ സംഘം എത്തിയത്.
ഇതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുകയാണ്. ജില്ല കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് കൂടിനിന്ന് കേന്ദ്ര, കര്‍ണ്ണാടക സര്കാറുകള്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് കേസെടുത്താണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് മിഥുന് റൈ, മംഗളൂറു കോര്പ്പറേഷന് കൗണ്‍സിലര്‍ എ സി വിനയരാജ് എന്നിവര്‍ നേതൃത്വം നല്കി.
Post Your Comments