Latest NewsKeralaNews

കോവിഡ് പ്രതിസന്ധി ; ബാങ്കിംഗ് പ്രവര്‍ത്തന സമയവും ജോലിക്കാരുടെ എണ്ണവുമടക്കം പുനഃക്രമീകരിക്കണമെന്ന് ജീവനക്കാരുടെ സംഘടന, നിര്‍ദേശങ്ങള്‍ ഇങ്ങനെ

കൊല്ലം: കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രവര്‍ത്തന സമയവും ജോലിക്കാരുടെ എണ്ണവുമടക്കം പുനഃക്രമീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് 6500 ബാങ്ക് ശാഖകളിലായി 40,000ത്തിലധികം ജീവനക്കാരുണ്ട്. അതില്‍ ഇപ്പോള്‍ തന്നെ 600 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ബാങ്ക് ജീവനക്കാരുടെ സംഘടകള്‍ നല്‍കുന്ന കണക്ക്. അതിനാല്‍ തന്നെ ജീവനക്കാര്‍ ചില നിര്‍ദേശങ്ങള്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍
മുന്നോട്ട് വച്ചിട്ടുണ്ട്.

മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍

ബാങ്കിങ്ങ് സമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആക്കണം.

മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ ശാഖകള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയായതിനാല്‍ ബാങ്കുകളില്‍ ജീവനക്കാരുടെ ഏണ്ണം 50 ശതമാനമായി കുറയ്ക്കണം.

ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍ അംഗപരിമതിര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സ്പഷ്യല്‍ ലീവ് അനുവദിക്കണം.

ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ കോവിഡ് കഴിയുന്നത് വരെ ഒഴിവാക്കണം.

ഇടപാടുകള്‍ ഓണ്‍ലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്‌ന പരിഹാരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button