Latest NewsNewsIndia

അപ്രത്യക്ഷമായ ചീറ്റ 70 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്

2.5 കോടി രൂപയാണ് ചീറ്റയുടെ പുനരധിവാസത്തിന് കേന്ദ്ര വനംവകുപ്പ് അനുവദിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നു. 70 വര്‍ഷം മുന്‍പ് വംശനാശം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ ചീറ്റയെ ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവരാന്‍ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ് ഇന്ത്യ. 1950കളിലാണ് ഇന്ത്യയില്‍ ചീറ്റ വംശനാശം നേരിട്ടത്. രാജ്യത്തെ കാടുകളില്‍ ചീറ്റയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്യുന്ന കാര്യമാണ് ആലോചിക്കുന്നത്.

Read Also: തേനീച്ചകള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു ; കാരണം ഇതാണ്

എന്നാൽ ചീറ്റയുടെ വരവിൽ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലെ കാടുകളില്‍ വാസസ്ഥലം ഒരുക്കാനാണ് പദ്ധതിയിടുന്നത്. ബിഹാറും ഇതിനായി താത്പര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രഞ്ജിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വിശദമായ പദ്ധതിക്ക് രൂപം നല്‍കി. ചീറ്റയുടെ തിരിച്ചുവരവിന് വേണ്ടി ഏറ്റവുമധികം ശബ്ദം ഉയര്‍ത്തിയ ആളുകളില്‍ ഒരാളാണ് രഞ്ജിത് സിങ്.

2.5 കോടി രൂപയാണ് ചീറ്റയുടെ പുനരധിവാസത്തിന് കേന്ദ്ര വനംവകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏഷ്യന്‍ വന്‍കരയില്‍ ഇറാനില്‍ മാത്രമാണ് ചീറ്റ ഉളളത്. ഇവിടെ നിന്ന് ചീറ്റയുടെ വാസസ്ഥലം മാറ്റാന്‍ ഇറാന് താത്പര്യമില്ല. ദക്ഷിണാഫ്രിക്കയും നമീബയും മാത്രമാണ് ഇന്ത്യയിലേക്ക് ചീറ്റയെ കൊണ്ടുപോകുന്നതില്‍ സന്നദ്ധത അറിയിച്ചത്. എന്നാൽ ചീറ്റകളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ച സ്ഥലം ഇന്ത്യയില്‍ ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കുറ്റിക്കാടുകള്‍ നിറഞ്ഞതും ആവശ്യത്തിന് തീറ്റ ലഭിക്കുന്നതുമായ പ്രദേശമാണ് ചീറ്റകളുടെ അതിജീവനത്തിന് ആവശ്യം. ഇത് ഇന്ത്യയില്‍ ആവശ്യത്തിന് ഉണ്ടോ എന്ന ചോദ്യമാണ് മുഖ്യമായി ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button