ന്യൂഡല്‍ഹി: അടുത്ത മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ ചെറുവിമാനങ്ങളെ ആക്രമണത്തിനായി ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി. സൈനികര്‍ക്കു പകരം ആളില്ലാ ചെറുവിമാനങ്ങളെ ഉപയോഗിക്കാനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. പ്രോജക്ട് ചീറ്റാ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഭീകരകേന്ദ്രങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് അവയ്ക്ക് മേല്‍ ആക്രമണം നടത്താനുള്ള ഡ്രോണുകള്‍ സേനയിലുള്‍പ്പെടുത്തും. ഇസ്രയാലി എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പതിനായിരം കോടി ഈ പദ്ധതിക്കായി വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഫൈറ്റര്‍ ഡ്രോണുകളില്‍ മിസൈലുകള്‍ ഘടിപ്പിച്ച് ശത്രുവിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത് .
ഇതുവഴി സൈനികര്‍ അപായപ്പെടുന്ന സാഹചര്യം ഒഴിവാക്കാം. രാജ്യത്തിനകത്തും പുറത്തുമുളള ഭീകര ഒളിയിടങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാനും സാധിക്കും. 30,000 അടി ഉയരത്തില്‍ നിന്ന് പോലും ആക്രമണം നടത്തി വ്യോമസേന കേന്ദ്രത്തിലേക്ക് തിരിച്ചെത്താന്‍ ഇവയ്ക്ക് കഴിയും.
Post Your Comments