ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കര്‍ണാടക, ദില്ലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ഒമ്പത്, ദില്ലിയില്‍ നാല്, മുംബൈയില്‍ ഒന്ന് ഉള്‍പ്പെടെ 14 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് റെയ്ഡുകള്‍ ആരംഭിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
മറ്റൊരു ഏജന്‍സിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ശിവകുമാര്‍ കര്‍ണാടകയില്‍ മന്ത്രിയായിരിക്കെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളാണിവയെന്നും അവര്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കി.
Post Your Comments