ഉളിക്കൽ (കണ്ണൂർ): പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കൽ നുച്ചിയാട് പുഴയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം.
Read also: കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി
കോരമ്പേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ (30), താഹിറയുടെ സഹോദരൻ പള്ളിപ്പാത്ത് ബഷീറിന്റെ മകൻ ബാസിത്ത് (12) എന്നിവരാണ് മരിച്ചത്. താഹിറയുടെ മകൻ മുഹമ്മദ് ഫായിസിന് (12) വേണ്ടി തിരച്ചിൽ തുടരുകയാണ്.
വീടിനു സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടതാണെന്നാണ് നിഗമനം. താഹിറ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽ പെട്ടതാണെന്നും കരുതുന്നു. താഹിറയുടെയും ബാസിതിൻെറയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉളിക്കൽ പഞ്ചായത്ത് നുച്ചിയാട് വാർഡ് മെമ്പർ കബീറിൻെറ സഹോദരിയാണ് മരിച്ച താഹിറ.
Post Your Comments