തിരുവനന്തപുരം: രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും.
കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാൽ നിരീക്ഷണത്തിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക അതത് ആശുപത്രി അധികൃതരായിരിക്കും. വേണമെങ്കിൽ ജീവനക്കാരുടെ റിസേർവ് പൂൾ നിർമിക്കാം. ആശുപത്രി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ മാർഗനിർദേശത്തിന് എതിരെ ഡോക്ടർമാർ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments