റോത്തങ്: രാജ്യസുരക്ഷയില്‍ തന്ത്രപ്രധാനമാകുന്ന അടിസ്‌ഥാന സൗകര്യ നിര്‍മാണ പദ്ധതികള്‍ പോലും കഴിഞ്ഞ സര്‍ക്കാരുകളുടെ രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ലായ്‌മ മൂലം വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയായ അടല്‍ തുരങ്കപാത ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ സര്‍ക്കാരിനു രാജ്യസുരക്ഷയിലും പ്രധാനപ്പെട്ട മറ്റൊന്നില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. സ്വയംപര്യാപ്‌ത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അലംഭാവമുണ്ടാകരുതെന്ന് ഉദ്യോഗസ്‌ഥവൃന്ദത്തിനു പ്രധാനമന്ത്രി മോഡി മുന്നറിയിപ്പു നല്‍കി.മണാലി-ലേ യാത്രാദൈര്‍ഘ്യം 46 കിലോമീറ്റര്‍ കുറയ്‌ക്കാവും യാത്രാസമയം അഞ്ചു മണിക്കൂറോളം ലാഭിക്കാനും കഴിയുന്നതാണ് 9.02 കി.മീ. ദൈര്‍ഘ്യമുള്ള തുരങ്കപാത.
read also: നടന്നത് ജാതിവിവേചനം; കലാഭവൻ മണിയുടെ സഹോദരന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സർക്കാർ: കെ.സുരേന്ദ്രൻ
ദര്‍ച്ച-ഉപിഷി-ലേ വഴിയുള്ള റോത്തങ്-ലഡാക് പാത വര്‍ഷത്തില്‍ ആറു മാസത്തോളം മഞ്ഞുമൂടിക്കിടക്കും. ഏതുകാലാവസ്‌ഥയിലും ദര്‍ച്ച-പദം-നിമു വഴി ലഡാക്കിലെത്താന്‍ വഴിയൊരുക്കുന്ന അടല്‍ ടണല്‍ സൈനികനീക്കത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്‌ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവണെ, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments