
തിരുവനന്തപുരം : കാട്ടാക്കടയിൽ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പെണ്‍കുട്ടിയെ കടത്തിയ കാറിന്‍റെ ഡ്രൈവറായ പെരുംകുളം സ്വദേശി തൻസീർ ആണ് പിടിയിലായത്. പെൺകുട്ടിയ കൂട്ടുകാരുടെ സഹായത്താൽ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 28 നാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം കുട്ടിയെ കാറിൽ കടത്തികൊണ്ട് പോകുകയായിരുന്നു.
സംഭവത്തിന് ശേഷം ഊട്ടിയിലേക്ക് കടന്ന ഇയാൾ തിരിച്ചെത്തിയ സമയത്താണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ ആലമുക്ക് സ്വദശിയായ മുഹമ്മദ് ഇംഫാലിനെ രണ്ട് ദിവസം മുൻപ് പിടികൂടിയുന്നു.
Post Your Comments