മുംബൈ : മുംബൈ ജുമാ മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ വൻ തീ പിടുത്തം. കട്ട്ലെറി മാർക്കറ്റിലെ മസ്ജിദിന് സമീപമുള്ള ഇസ്മയിൽ ബിൽഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ആദ്യ നിലയിൽ വൈകീട്ടോടെയാണ് തീപടർന്നത്.
കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരം ബ്രിഹാൻ മുംബൈ കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ദുരന്തനിവാരണ വിഭാഗത്തിലെ അഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയംസംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
Post Your Comments