Latest NewsKeralaNews

അപ്ന ഘര്‍ പദ്ധതിയെ കുറിച്ച് തൊഴില്‍-എക്സൈസ് മന്ത്രി.ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്: അപ്ന ഘര്‍ പദ്ധതിയെ കുറിച്ച് തൊഴില്‍-എക്‌സൈസ് മന്ത്രി.ടി.പി.രാമകൃഷ്ണന്‍. അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അപ്ന ഘര്‍. കിനാലൂരില്‍ അപ്ന ഘര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. <p>സര്‍ക്കാരിന്റെ തൊഴില്‍-നൈപുണ്യ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്‌ഐഡിസിയുടെ ഒരേക്കര്‍ സ്ഥലം വിലക്കു വാങ്ങിയാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ ഇവിടെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേരെ ഇവിടെ താമസിപ്പിക്കാന്‍ സാധിക്കും.

Read Also :കൈ​ക​ൾ കൂ​പ്പി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ്, ക​ഴി​യു​ന്ന​തും വേ​ഗം പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റ​ണം : അരവിന്ദ് കെജ്‌രിവാൾ

ചുരുങ്ങിയ വാടകയാണ് ഇവരില്‍നിന്ന് ഈടാക്കുക. വിനോദത്തിനും വ്യായാമത്തിനുമുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കും. കൊവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് മികച്ച സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നാട്ടിലേക്ക് തിരിച്ചു പോകാത്ത നാലു ലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ക്ക് വിവിധ ക്യാമ്പുകളിലായി സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലെ തൊഴിലാളികള്‍ക്കു ലഭ്യമാകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അതിഥി തൊഴിലാളികള്‍ക്ക് ആവാസ് എന്നപേരില്‍ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളിക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖം പിടിപെട്ടാലോ അപകടം സംഭവിച്ചാലോ ചികിത്സാധനസഹായമായി 25,000 രൂപ അനുവദിക്കും.

അപകടത്തില്‍പ്പെട്ട് മരണമടഞ്ഞാല്‍ തൊഴിലാളികളെ ആശ്രയിക്കുന്ന കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഈ പദ്ധതി വഴി നല്‍കും. ഇത് കേരളത്തില്‍ നടപ്പിലാക്കുകയാണ്. അഞ്ച് ലക്ഷത്തിലധികം തൊഴിലാളികള്‍ ഇതിനോടകം പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലായി ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിലെ ഒരേക്കര്‍ ഭൂമിയില്‍ അതിഥി തൊഴിലാളികള്‍ക്കായി മൂന്നു നിലകളിലായി 520 ബെഡുകളോടുകൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട നിര്‍മാണം.

ലോബി ഏരിയ, വാര്‍ഡന്‍ മുറി, ഓഫീസ് മുറി, സിക്ക് റൂം, 180 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയ, വര്‍ക് ഏരിയ, സ്റ്റോര്‍ റൂം, ഭക്ഷണം തയ്യാറാക്കുന്ന മുറി, ഡിഷ് വാഷ് ഏരിയ എന്നിവയോടുകൂടിയ അടുക്കള, 48 ടോയ്ലറ്റുകള്‍, രണ്ട് കോണിപ്പടികള്‍, റിക്രിയേഷന്‍ റൂമുകള്‍, സെക്യൂരിറ്റി ക്യാബിന്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, അഗ്‌നിശമന സംവിധാനം, മഴവെള്ള സംഭരണ സംവിധാനം, ഖരമാലിന്യനിര്‍മാര്‍ജന യൂണിറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസല്‍ ജനറേറ്റര്‍ സംവിധാനം, 24 മണിക്കൂര്‍ സെക്യൂരിറ്റി, സിസിടിവി സംവിധാനം, എന്നിവ കെട്ടിടത്തില്‍ ഒരുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button