Latest NewsKeralaNews

കേരളം വിട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെയെത്തുന്നു: പലരും എത്തുന്നത് രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍നിന്ന്: ആശങ്ക

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെയെത്തുന്നു. പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് തിരികെ എത്തുന്നത്. തിരുവനന്തപുരത്തേയ്ക്കുള്ള നിസാമുദീന്‍ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ വേണ്ട പരിശോധനയില്ല. ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാല്‍ താമസസ്ഥലത്തേക്ക് പറഞ്ഞുവിടും. ഇവിടുന്ന് പോയവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കാതെയാണ് തിരിച്ചുവരുന്നതെന്നും ആശങ്ക ഉയർത്തുന്നുണ്ട്.

Read also: കാമുകന്റെ വീട്ടിൽ യുവതി എത്തിയതറിഞ്ഞ് മുൻകാമുകനും സ്ഥലത്തെത്തി: പുതിയ കാമുകനുമായി തെറ്റിയ യുവതി ഒടുവിൽ മുൻ കാമുകന്റെ കൂടെ പോയി: ത്രികോണ പ്രണയകഥയിലെ നായികയായ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഇങ്ങനെയെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഇല്ല. പകരം കരാറുകാര്‍ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്ക്കാണ് വിടുന്നത്. ഇവർ യാത്രയ്ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്നതും സംശയമാണ്. പകര്‍ച്ചവ്യാധിയുടെ ആശങ്ക മാറും മുൻപ് തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button