KeralaLatest NewsNews

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് , ഗുരുതര പരിക്കേറ്റ രണ്ട് ഉദ്ദ്യോഗസ്ഥരും മരിച്ചു

എറണാകുളം : പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. കൊച്ചി . തോപ്പുംപടി നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്ക് ഗ്ലൈഡർ തകർന്ന് വീണു ഒരു ഓഫീസറും ഒരു സൈലറും ആണ് മരിച്ചത്. നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്ന് രാവിലെ പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം. പാലത്തിന് സമീപത്തുള്ള റോഡിന്‍റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button