Latest NewsKerala

ത്യശ്ശൂര്‍ ദന്താശുപത്രിയില്‍ വെച്ച്‌ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ച സംഭവം, ലിവിങ് ടുഗതർ പാർട്ണറുടെ ചതിയിൽ പരാതി നൽകിയത് പ്രകോപനം

തൃശൂര്‍ കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വെച്ച്‌ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടില്‍ ഡോ. സോന(30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച്‌ ഡോക്ടര്‍ സോനയ്ക്കു കുത്തേറ്റത്. ലിവിങ് ടുഗതർ പാർട്ണറും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷാണ് കുറ്റക്യത്യത്തിന് പിന്നില്‍.

സോനയെ കുത്തിയ മഹേഷ് കാറിലാണ് രക്ഷപ്പെട്ടത്. മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ട ഡോക്ടര്‍ സോനയും പ്രതിയായ മഹേഷും ഒരുമിച്ച്‌ നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവന്‍ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനത്തിന് വഴിവെച്ചത്. മഹേഷ് പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു സോനയുടെ പ്രധാന ആവശ്യം.

പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി വിളിച്ച ചര്‍ച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. മഹേഷുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് സോന പറഞ്ഞതിനെ അംഗീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനില്‍ക്കുമ്പോഴായിരുന്നു കത്തികൊണ്ട് കുത്തിയത്. സെപ്റ്റംബര്‍ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കില്‍ വച്ചായിരുന്നു ആക്രമണം.

read also: ചൈനയുടെ സമ്മർദ്ദം, പാകിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു

മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോന കുട്ടനെല്ലൂരില്‍ ‘ദി ഡെന്റിസ്റ്റ്’ എന്ന പേരിലായിരുന്നു ദന്താശുപത്രി നടത്തി വന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ചികിത്സയില്‍ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസമെന്നാണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button